
ടെൽ അവീവ്: യമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തിയതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇസ്രായേലിന്റെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ സ്ഥാനമാക്കിയാണ് ആക്രമണം നടത്തിയതെന്നും, ലക്ഷ്യങ്ങൾ കൃത്യതയോടെ ഭേദിക്കാൻ സാധിച്ചതായും തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ഹൂത്തികൾ അവകാശപ്പെട്ടു. എന്നാൽ, യമനിൽ നിന്നെത്തിയ മിസൈൽ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന് നേരെ കടുത്ത നാവിക വിലക്കും ഹൂത്തികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കടലിലൂടെയുള്ള ഇസ്രായേലിൻ്റെ നാവിക ഗതാഗതത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നതായും, പ്രസ്താവന പുറത്തുവന്നതു മുതൽ ഇസ്രായേലിൻ്റെ എല്ലാ നീക്കങ്ങളെയും തങ്ങളുടെ സായുധ സേനയുടെ സൈനിക ലക്ഷ്യങ്ങളായി കണക്കാക്കുമെന്നും ഹൂത്തികൾ മുന്നറിയിപ്പ് നൽകി. ചെങ്കടലിലെ അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് നേരെ മുൻപും ഹൂത്തികൾ വ്യാപകമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
Missile attack on Israel; Houthi rebels claim responsibility















