അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കൂട്ടുകാര്‍ സൈറ്റുകളില്‍ ജോലിക്ക് പോകുമ്പോള്‍ അര്‍ജുന്‍ കാറിലിരിക്കും

അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞതിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന്. ഈ മാസം അഞ്ചാം തീയതി കണ്ണൂരിലെത്തിയ അര്‍ജുന്‍ ആയങ്കി ആറാം തീയതി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കണ്ണൂരിലെ പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു. എട്ടാം തീയതിവരെ ലോഡ്ജില്‍ തുടര്‍ന്ന അജുന്‍ ആയങ്കി പിന്നീട് തളിപ്പറമ്പില്‍ നിന്ന് പയ്യന്നൂരിലേക്ക് കടക്കാന്‍ ശ്രമിച്ചതും തുടർന്ന് പൊലീസ് കസ്റ്റഡിയിലാകുകയും ചെയ്തത്.

ആയങ്കിയെ പൊലീസ് തിരയുന്ന സമയത്തും അര്‍ജുന്‍ കാറില്‍ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആറാം തീയതി സുഹൃത്ത് പ്രണവ്, ബന്ധു കുട്ടന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു അര്‍ജുന്‍. ഇരുവരും സോളാര്‍ ഇന്‍സ്റ്റലേഷന്‍ ജോലിക്കാരാണ്. ഇവര്‍ വിവിധ സൈറ്റുകളില്‍ ജോലി ചെയ്യുമ്പോള്‍ അര്‍ജുന്‍ കാറില്‍ത്തന്നെ കാത്തിരിക്കും. തോട്ടട, മട്ടന്നൂര്‍, ചാലോട് എന്നിവിടങ്ങളില്‍ ഇവര്‍ ജോലിക്കായി എത്തിയിരുന്നു.

അതേസമയം, ക്രിമിനല്‍കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ നടപടി തുടങ്ങി പൊലീസ്. കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് പോലീസ് ഈ ആഴ്ചയ്ക്കുള്ളില്‍ നല്‍കും. ജില്ലാ കളക്ടര്‍ക്കാണ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് നല്‍കുക. ജില്ലാ പോലീസ് മേധാവി മുഖേനയാണ് റിപ്പോര്‍ട്ട് നല്‍കുക. ശേഷം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

More details have emerged regarding Arjun Ayanki’s time in hiding; while working at his friends’ sites, Arjun would sit in the open.

More Stories from this section

family-dental
witywide