മുഖ്യമന്ത്രിയായി വിഡി സതീശൻ മതിയെന്ന് മുസ്ലീം ലീഗ്; ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്തേക്ക്

മുഖ്യമന്ത്രിയായി വി ഡി സതീശനെ നിയമിക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്. ഉച്ചയോടെ തിരുവനന്തപുരത്തെത്തുന്ന പി കെ കുഞ്ഞാലിക്കുട്ടി വൈകീട്ട് എഐസിസി നിരീക്ഷകരോട് മുസ്ലീം ലീഗിന്റെ നിലപാട് വ്യക്തമാക്കും. പിഎംഎ സലാം കുറച്ച് ദിവസങ്ങളായി തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് വരികയാണ്. വിഡി സതീശന് ജനവികാരം അനുകൂലമാണെന്നും യുഡിഎഫിന്റെ മിന്നുന്ന വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ വലിയ അധ്വാനമുണ്ടെന്നും ഹൈക്കമാന്‍ഡിന്റെ പ്രതിനിധികളെ ധരിപ്പിക്കാനാണ് ലീഗ് ശ്രമിക്കുന്നത്.

മുമ്പ് തന്നെ ലീഗില്‍ ഈ ആവശ്യം ശക്തമായിരുന്നെങ്കിലും മുഖ്യമന്ത്രി ആര് വേണമെന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമായതിനാല്‍ വലിയ സമ്മര്‍ദം ചെലുത്താതെ അവര്‍ സംയമനം പാലിക്കുകയായിരുന്നു. അതേസമയം, മുഖ്യമന്ത്രി ആരാകണമെന്നതില്‍ ഘടകകക്ഷികളുടെ അഭിപ്രായം കൂടി തേടാന്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് തങ്ങളുടെ ആവശ്യം കരുത്തോടെ പറയാല്‍ മുസ്ലീം ലീഗ് ഇപ്പോള്‍ തയ്യാറെടുത്തിരിക്കുന്നത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍, ഹൈക്കമാന്‍ഡ് നിയോഗിച്ച എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് ഇന്ന് വൈകീട്ട് യോഗം നടക്കുക.

Muslim League says VD Satheesan is enough as CM; Kunhalikutty to Thiruvananthapuram to request high command

More Stories from this section

family-dental
witywide