‘മുഖ്യമന്ത്രിയായി ഇരിക്കൂറിൽ മത്സരിക്കാൻ വാ, എട്ട് നിലയിൽ പൊട്ടിച്ചിരിക്കും’; കെസിക്കെതിരെ വാളെടുത്ത് മുസ്ലിം ലീഗ് തൊഴിലാളി സംഘടന

കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസിലെ ചർച്ചകൾക്കിടെ കെ.സി. വേണുഗോപാലിനെതിരെ മുസ്ലിം ലീഗ് അനുബന്ധ തൊഴിലാളി സംഘടനയായ എസ്‌ടിയു രംഗത്ത്. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാൽ ഇരിക്കൂറിൽ നിന്ന് മത്സരിക്കാനെത്തിയാൽ അദ്ദേഹത്തെ തോൽപ്പിക്കുമെന്ന് എസ്‌ടിയു പ്രവർത്തകർ പരസ്യമായി മുന്നറിയിപ്പ് നൽകി.വി.ഡി. സതീശൻ തന്നെയാണ് മുഖ്യമന്ത്രിയാകേണ്ടതെന്നാണ് സംഘടനാ നേതാക്കളുടെ ആവശ്യം. ശ്രീകണ്ഠാപുരത്തെ യൂണിയൻ നേതാക്കൾ പറയുന്നതനുസരിച്ച്, കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്.

“ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തത് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനാണ്. ആ തീരുമാനം മാറ്റി കെ.സി. വേണുഗോപാൽ ഇരിക്കൂറിൽ മത്സരിക്കാൻ വന്നാൽ വലിയ ഭൂരിപക്ഷത്തിൽ തന്നെ അദ്ദേഹത്തെ പരാജയപ്പെടുത്തും,” എന്നാണ് പ്രവർത്തകരുടെ പ്രതികരണം.മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള അഭിപ്രായഭിന്നതകൾ കോൺഗ്രസ് നേതൃത്വത്തിനും യുഡിഎഫ് ഘടകകക്ഷികൾക്കുമിടയിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Also Read

More Stories from this section

family-dental
witywide