നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ (NAINA) 10ാം ദ്വിവാർഷിക സമ്മേളനം ഡാള്ളസിൽ 

അനശ്വരം മാമ്പിള്ളി

ഡാള്ളസ് : ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANANT) ആതിഥേയത്വം വഹിക്കുന്ന ദ്വിവാർഷിക സമ്മേളനം 2026, ഒക്ടോബർ 1 മുതൽ 3 വരെ ഫോർ പോയിന്റു ബൈ ഷെറാട്ടൺ,  DFW എയർപോർട്ട് നോർത്ത്, കോപ്പേൽ ടെസ്സസിൽ  വെച്ചു നടത്തുന്നു. “നഴ്‌സിംഗിന്റെ ശക്തി: മികവ്, പ്രതിരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക” എന്നത് ഒരു പ്രമേയമായി  സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. കൂടാതെ ഇന്ററാക്ടീവ് വർക്ക്‌ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്.

 ആതുര സേവന രംഗത്തെ  സംഘടനയെന്ന നിലയിൽ ഈ ദേശീയ പരിപാടി 200 ലധികം നഴ്‌സുമാരെയും ആരോഗ്യ സംരക്ഷണ നേതാക്കളെയും ഒരുമിക്കുന്നതായിരിക്കും. ക്ലിനീഷ്യൻമാർ, അഡ്വാൻസ്ഡ് പ്രാക്ടീസ് പ്രൊവൈഡർമാർ, അധ്യാപകർ, ഗവേഷകർ, നൂതനാശയക്കാർ എന്നിവരുൾപ്പെടെ 

അമേരിക്കയിലും പുറത്തുമുള്ള നിരവധി പ്രഗ്ൽഭർ ഈ നാഴികക്കല്ലായ ദേശീയ പരിപാടിയിൽ പങ്കെടുക്കുമെന്ന്  ” നൈന “ന്റെ യും “ഐനന്റ്  “ന്റെ യും ഭാരവാഹികൾ അറിയിച്ചു. നിങ്ങളുടെ പങ്കാളിത്വത്തിനുവേണ്ടി രെജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു.

More Stories from this section

family-dental
witywide