നെയ്മർക്ക് പരുക്ക്; ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല

ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ കളിക്കില്ല.. മസിലിനേറ്റ പരുക്കേനെ തുടർന്ന് മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരും. ഇതോടെ നെയ്മറിന് നഷ്ടമാകും. ജൂൺ 13ന് മൊറോക്കോക്കെതിരെയാണ് ബ്രസീലിന്റെ ലോകകപ്പിലെ ആദ്യ മത്സരം നടക്കുക.എംആർഐ സ്‌കാൻ നടത്തിയപ്പോൾ രണ്ട് പേശികൾക്ക് പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു.

തന്റെ പഴയ ക്ലബ്ബായ സാന്റോസിന് വേണ്ടി കളിക്കുന്നതിനിടയിലാണ് നെയ്മറിന് പരിക്കേറ്റത്. 2023ന് ശേഷം ദേശീയ ടീമിനായി കളിക്കാതിരുന്ന നെയ്മറിനെ മുഖ്യ പരിശീലകൻ കാർലോ ആൻഞ്ചലോട്ടി അപ്രതീക്ഷിതമായാണ് ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്തത്. ആദ്യ മത്സരത്തിന് മുമ്പ് താരം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ബ്രസീൽ ആരാധകർ

Neymar injured; may not play in the first match of the World Cup

More Stories from this section

family-dental
witywide