സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കിയതിന് കേരളം പ്രത്യാഘാതം നേരിടേണ്ടി വരും, ഭരണഘടനാ ലംഘനമെന്നും ബിജെപി, ഫണ്ട് തട്ടിപ്പ് വിവാദം തള്ളി

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം എൽ എ l. വന്ദേമാതരം ഒഴിവാക്കുക വഴി മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും, സർക്കാർ ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും കീഴടങ്ങിയതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആരോപിച്ചു. പാർലമെന്റ് നിയമം പാസാക്കിയിട്ടും അത് ലംഘിച്ച സർക്കാരിന് ഇതിന്റെ ഗുരുതരമായ നിയമ-രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും, വിഷയം ഉന്നയിച്ച് ബിജെപി സംസ്ഥാന വ്യാപകമായി പ്രചാരണവും സമരങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിന ചടങ്ങിനിടെ വന്ദേമാതരം ആലാപനം തടയാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചത് കോമാളിത്തരമാണെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. ഇതിനിടെ, ബിജെപിക്കുള്ളിൽ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് നടന്നു എന്ന പ്രചാരണങ്ങൾ അദ്ദേഹം പൂർണ്ണമായും നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്ക് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും അന്വേഷണ കമ്മീഷനെയോ അച്ചടക്ക സമിതിയെയോ നിയോഗിച്ചിട്ടുണ്ടെന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിശദീകരിച്ചു.

പാർട്ടിയിൽ നൽകുന്ന കാരണം കാണിക്കൽ നോട്ടീസുകളും അച്ചടക്ക നടപടികളും ബിജെപിയുടെ ആഭ്യന്തര കാര്യങ്ങൾ മാത്രമാണെന്നും, മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫണ്ട് തട്ടിപ്പ് വാർത്തകൾ കെട്ടുകഥകൾ മാത്രമാണെന്നും അദ്ദേഹം ആവർത്തിച്ചു. പി.സി. ജോർജിന്റെ പ്രസംഗത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, സാമ്പത്തിക ക്രമക്കേടുകളിൽ ആരോടും വിശദീകരണം തേടിയിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

Non-singing of Vande Mataram violation of Constitution says Rajeev Chandrasekhar

Also Read

More Stories from this section

family-dental
witywide