‘ദന്തഗോപുരത്തിൽ ഇരുന്നല്ല വിധി പറയുന്നത്, കോടതിയെ ഭീഷണിപ്പെടുത്താനാകില്ല’; രാഹുൽ ഗാന്ധിയുടെ നടപടിയിൽ വിമർശനവുമായി സുപ്രീംകോടതി

ഡൽഹിയിൽ ഒക്ടോബർ 12ന് സുപ്രീംകോടതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മറ്റ് പ്രതിപക്ഷ നേതാക്കൾക്കുമെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ സുപ്രീംകോടതിയുടെ വിമർശനം. തങ്ങൾ ദന്ത ഗോപുരത്തിലിരുന്നല്ല കാര്യങ്ങൾ നിരീക്ഷിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സമാനമായ ആവശ്യങ്ങളുന്നയിച്ച രണ്ട് ഹർജികളിൽ നോട്ടീസ് അയച്ചു.

കോടതികൾക്ക് സമീപമുള്ള പ്രതിഷേധങ്ങളും ഘോഷയാത്രകളും നിയന്ത്രിക്കണമെന്നും രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും ഹർജികളിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് രാഷ്ട്രീയ നേതാക്കളും അനുയായികളും ഒക്ടോബർ 12ന് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തിയത്.

വിഷയങ്ങളിൽ നിവേദനം സമർപ്പിക്കാൻ ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കൾ ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതി തേടിയിരുന്നെങ്കിലും അദ്ദേഹം ആവശ്യം നിരസിച്ചിരുന്നു. വിഷയങ്ങൾ കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയ, സുപ്രീംകോടതിക്ക് രാഷ്ട്രീയ ഘോഷയാത്രയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്ന് വാദിച്ചു. കോടതിയിൽ സംഭവിച്ചത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നെന്നും സംഭവത്തിൽ അഭിഭാഷകർക്കിടയിൽ കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏകദേശം 200 അഭിഭാഷകർ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നും ഇത്തരം നടപടികൾ കോടതിയെ സമ്മർദത്തിലാക്കാനുള്ള ശ്രമമാണെന്നും ഭാട്ടിയ പറഞ്ഞു. ആർക്കും ഞങ്ങളെ ഭീഷണിപ്പെടുത്താനാവില്ല എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ മറുപടി. എന്നാൽ, അത്തരമൊരു ശ്രമം തന്നെ ആശങ്കാജനകമാണെന്ന് ഭാട്ടിയ കോടതിയിൽ വ്യക്തമാക്കി.

‘Not sitting in ivory tower’, ‘can’t browbeat judiciary’: SC raps Rahul Gandhi’s conduct in Delhi protest march

More Stories from this section

family-dental
witywide