നമ്പറുകളുടെ തർക്കങ്ങൾ അവസാനിച്ചു, മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്കുള്ള നമ്പറുകൾ നിശ്ചയിച്ചു; കെ എം ഷാജിക്ക് 13-ാം നമ്പർ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്കുള്ള നമ്പറുകൾ നിശ്ചയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനത്തിന് ഒന്നാം നമ്പറും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് ഒമ്പതാം നമ്പറും അനുവദിച്ചു. രണ്ടാം നമ്പർ പി.കെ. കുഞ്ഞാലിക്കുട്ടിക്കും മൂന്നാം നമ്പർ മോൻസ് ജോസഫിനും ലഭിച്ചു. സണ്ണി ജോസഫിന് നാലാം നമ്പറും കെ. മുരളീധരന് പതിനൊന്നാം നമ്പറും എ.പി. അനിൽകുമാറിന് ഏഴാം നമ്പറും അനുവദിച്ചു.

മന്ത്രിസഭയിലെ വാഹന നമ്പറുകളെ ചൊല്ലിയും ചില അനൗദ്യോഗിക തർക്കങ്ങൾ നിലനിന്നിരുന്നു. ഒടുവിൽ അതിലും ധാരണയായി. മറ്റ് മന്ത്രിമാർക്ക് അനുവദിച്ച നമ്പറുകൾ ഇങ്ങനെ:

പി.സി. വിഷ്ണുനാഥ് – 12
എം. ലിജു – 18
റോജി എം. ജോൺ – 16
ടി. സിദ്ദീഖ് – 15
കെ.എ. തുളസി – 8
ബിന്ദു കൃഷ്ണ – 27
ഒ.ജെ. ജനീഷ് – 19
എൻ. ഷംസുദ്ദീൻ – 21
കെ.എം. ഷാജി – 13
പി.കെ. ബഷീർ – 17
വി.ഇ. അബ്ദുൽ ഗഫൂർ – 14
അനൂപ് ജേക്കബ് – 5
ഷിബു ബേബി ജോൺ – 51
സി.പി. ജോൺ – 6

ഒന്ന്, രണ്ട്, മൂന്ന് എന്നീ നമ്പറുകളിൽ പ്രത്യേക അവകാശവാദങ്ങൾ ഉയർന്നിരുന്നില്ലെങ്കിലും പിന്നീട് വരുന്ന ചില നമ്പറുകൾക്കായി മന്ത്രിമാർ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ആദ്യം കെ.എം. ഷാജിക്കായിരുന്നു ഒമ്പതാം നമ്പർ ലഭിച്ചിരുന്നത്. എന്നാൽ അണികൾക്ക് ആ നമ്പറിൽ താത്പര്യമില്ലാതിരുന്നതിനാൽ മാറ്റം വരുത്തുകയായിരുന്നു. മുൻ മന്ത്രിസഭയിൽ ഉപയോഗിച്ചിരുന്ന ഒമ്പതാം നമ്പർ തന്നെ വേണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം.

അതേസമയം, 51ാം നമ്പർ വേണമെന്നത് ഷിബു ബേബി ജോണിന്റെ പ്രത്യേക ആവശ്യമായിരുന്നു. കെ. മുരളീധരനും പതിനൊന്നാം നമ്പറിനായി ആവശ്യം ഉന്നയിച്ചിരുന്നു.

More Stories from this section

family-dental
witywide