ഹോർമുസ് കടലിടുക്ക് തുറക്കൽ; ഏകപക്ഷീയമായ നീക്കങ്ങളെ വിശ്വസിക്കാൻ കഴിയില്ലെന്ന് യുഎഇ

ദുബായ്: ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന ഏകപക്ഷീയമായ നീക്കങ്ങളെ വിശ്വസിക്കാൻ കഴിയില്ലെന്ന് യുഎഇ. പശ്ചിമേഷ്യയിൽ രണ്ട് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന പശ്ചാത്തലത്തിലാണ് യുഎഇ ഇറാനെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. അയൽരാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന നീക്കങ്ങൾ വഞ്ചനാപരമാണെന്നും അവരുടെ വാഗ്ദാനങ്ങളെ ആശ്രയിക്കാനാവില്ലെന്നും യുഎഇ വ്യക്തമാക്കി.

അതേസമയം, അമേരിക്ക- ഇസ്രയേൽ- ഇറാൻ യുദ്ധത്തെത്തുടർന്ന് ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. ഇതിനുപുറമെ ഇറാന്റെ എണ്ണ കയറ്റുമതി യുഎസ് നാവികസേന തടയുന്നതും ആഗോള ഊർജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി. നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇറാൻ ചർച്ചകൾക്ക് വഴങ്ങാത്തതിനാൽ അമേരിക്ക പുതിയ സൈനിക നീക്കങ്ങൾക്ക് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. യുഎസ് ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Opening of the Strait of Hormuz; UAE says unilateral moves cannot be trusted

More Stories from this section

family-dental
witywide