
കൽപ്പറ്റ: പെരിക്കല്ലൂർ കുടിയേറ്റത്തിൻ്റെ പ്ലാറ്റിനം ജൂബിലി വർഷാഘോഷങ്ങളുടെ ഉദ്ഘാടനവും, ബിഷപ്പ് മാർ തോമസ് തറയിലിൻ്റെ ചരമ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഫെബ്രുവരി 28 ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് പെരിക്കല്ലൂർ സെൻ്റ് തോമസ് ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കൾ പങ്കെടുക്കും.
വയനാട് എം.പി പ്രിയങ്കാ ഗാന്ധി, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് എന്നിവർ വിശിഷ്ടാതിഥികളാകുന്ന ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, അനിൽ ചിക്കമാടു എംഎൽഎ, വെരി റവ. ഫാദർ ജോർജ്ജ് ആലുക്ക എന്നിവർ സന്നിഹിതരാകും.
Perikalloor Immigrant Platinum Jubilee inauguration and Bishop Mar Thomas Tharayil’s Golden Jubilee conclusion on Saturday; Priyanka Gandhi as chief guest












