പശ്ചിമേഷ്യൻ സംഘർഷം: രാജ്യത്ത് കൊവിഡിന് സമാനമായ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി; ഇന്ധനത്തിനും സ്വർണ്ണത്തിനും സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ ആഹ്വാനം

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ജനങ്ങൾ കർശനമായ സ്വയം നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കൊവിഡ് കാലത്തെ ജാഗ്രതയോടെ ഈ പ്രതിസന്ധിയെയും നേരിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും, അത്യാവശ്യമില്ലാത്ത വിദേശ യാത്രകൾ മാറ്റിവയ്ക്കണമെന്നുമാണ് പ്രധാനമന്ത്രിയുടെ പ്രധാന നിർദ്ദേശങ്ങൾ.

ഇന്ധന ഇറക്കുമതിയിലുള്ള അമിത ആശ്രയം കുറയ്ക്കുന്നതിനായി പെട്രോൾ, ഡീസൽ ഉപയോഗത്തിൽ പരമാവധി നിയന്ത്രണം വേണമെന്ന് മോദി നിർദ്ദേശിച്ചു. ഇതിനായി മെട്രോ ട്രെയിനുകൾ പ്രയോജനപ്പെടുത്താനും കാർപൂളിംഗ് രീതി പിന്തുടരാനും അദ്ദേഹം ആവശ്യപ്പെട്ടു. ഓഫീസുകൾ വർക്ക് ഫ്രം ഹോം രീതി പ്രോത്സാഹിപ്പിക്കണമെന്നും ഭക്ഷ്യ എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകരാതിരിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PM Modi calls for COVID-like self-restraint amid West Asia crisis; urges curbs on fuel and gold consumption

More Stories from this section

family-dental
witywide