594 കിമീ ദൈർഘ്യമുള്ള ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു; യാത്രാസമയം പകുതിയായി കുറയും

രാജ്യത്തെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് റോഡ് പദ്ധതികളിലൊന്നായ ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശിലെ ഹർദോയിയിൽ നടന്ന ചടങ്ങിലാണ് 594 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ആറുവരിപ്പാത അദ്ദേഹം ജനങ്ങൾക്കായി തുറന്നുകൊടുത്തത്. മീററ്റിനെ പ്രയാഗ് രാജുമായി ബന്ധിപ്പിക്കുന്ന ഈ പാത സജ്ജമായതോടെ ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്രാസമയം 11 മണിക്കൂറിൽ നിന്ന് ആറ് മണിക്കൂറായി കുറയും.

മീററ്റിൽ തുടങ്ങി പ്രയാഗ് രാജിൽ അവസാനിക്കുന്ന ഈ ബൃഹത്തായ പാത സംസ്ഥാനത്തെ 12 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. ഏകദേശം 36,230 കോടി രൂപ ചിലവഴിച്ചാണ് ഉത്തരപ്രദേശ് എക്സ്പ്രസ് വേസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി (UPEIDA) ഈ പാത നിർമ്മിച്ചിരിക്കുന്നത്. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന തരത്തിൽ ഷാജഹാൻപൂരിൽ ഒരു എയർ സ്ട്രിപ്പും ഈ എക്സ്പ്രസ് വേയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ജനങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ ബിജെപി സർക്കാരിന് മാത്രമേ കഴിയൂ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും ഈ പാത കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ എട്ടുവരിപ്പാതയാക്കി ഉയർത്താൻ കഴിയുന്ന തരത്തിലാണ് നിലവിൽ ആറുവരിയായി ഈ പാത രൂപകൽപ്പന ചെയ്തിരിക്കുന്നത്.

PM Narendra Modi Inaugurates 594 km Ganga Expressway in Uttar Pradesh

More Stories from this section

family-dental
witywide