കേരള-തമിഴ്നാട് ഭരണമാറ്റങ്ങളോടെ മുല്ലപ്പെരിയാർ പുതിയ ഡാം ചർച്ചകൾക്ക് അനുകൂല സാഹചര്യം; കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം വേണമെന്നും മോൻസ് ജോസഫ്

കേരളത്തിലും തമിഴ്‌നാട്ടിലും ഭരണമാറ്റം ഉണ്ടായ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന ആവശ്യം ശക്തമാക്കി കേരള കോൺഗ്രസ്. നിലവിലെ രാഷ്ട്രീയ സാഹചര്യം പുതിയ ഡാം നിർമ്മിക്കുന്നതിന് ഏറ്റവും അനുകൂലമാണെന്ന് പാർട്ടി നേതാവും നിയുക്ത മന്ത്രിയുമായ മോൻസ് ജോസഫ് ഇടുക്കിയിൽ പറഞ്ഞു. കേരളത്തിൽ പുതിയ കോൺഗ്രസ് സർക്കാരും തമിഴ്‌നാട്ടിൽ കോൺഗ്രസ് പിന്തുണയ്ക്കുന്ന വിജയ് സർക്കാരുമാണ് അധികാരത്തിലുള്ളത്. ഈ സാഹചര്യം മുൻനിർത്തി മുഖ്യമന്ത്രി വി.ഡി. സതീശനും തമിഴ്‌നാട് മുഖ്യമന്ത്രി വിജയും തമ്മിൽ നടത്തുന്ന ഉഭയകക്ഷി ചർച്ചകളിലൂടെ മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു.

വകുപ്പ് വിഭജനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ പാർട്ടിക്ക് അർഹതപ്പെട്ട പ്രാതിനിധ്യം വേണമെന്ന ആവശ്യവും മോൻസ് ജോസഫ് മുന്നോട്ടുവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകളിലെല്ലാം വൻ വിജയമാണ് നേടിയത്. ഒൻപത് സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിൽ ഒൻപതിലും പാർട്ടി ജയിക്കുമായിരുന്നു. മുന്നണി മര്യാദയുടെ ഭാഗമായി രണ്ട് സീറ്റുകൾ കോൺഗ്രസിനായി വിട്ടുകൊടുത്തവരാണ് തങ്ങളെന്നും അതുകൊണ്ടുതന്നെ പുതിയ മന്ത്രിസഭയിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾക്കും സുപ്രധാന വകുപ്പുകൾക്കും കേരള കോൺഗ്രസിന് പൂർണ്ണ അർഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Political changes favor new Mullaperiyar dam; Mons Joseph demands two cabinet posts for Kerala Congress

More Stories from this section

family-dental
witywide