നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിഷേധിച്ചവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കിയ സംഭവത്തിൽ ക്ഷമാപണവുമായി മെറ്റ. സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണം തുടങ്ങിയിരുന്നു. കൂടാതെ മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥരെ വിശദീകരണം നൽകുന്നതിനായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണവ്യമായി മെറ്റ എത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ വീഡിയോ പിഴവുകൊണ്ട് നീക്കം ചെയ്യപ്പെട്ടതാണ്, പിന്നീട് പുനഃസ്ഥാപിച്ചു.’ – മെറ്റ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ, ഈ സംഭവം വളരെ ഗൗരവമായി കാണുകയാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. വിവര സാങ്കേതികവിദ്യ മന്ത്രാലയം ഇതിനകം മെറ്റയുടെയും ഇൻസ്റ്റാഗ്രാമിൻ്റെയും ആഗോള മേധാവികളെ ബന്ധപ്പെടുകയും അവരെ വിളിച്ചുവരുത്താനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്‌തിരുന്നു.
ചോദ്യ പേപ്പർ ചോർച്ചയെത്തുടർന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് രാത്രി വൈകിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി മോദി വിദ്യാർഥികളോട് നേരിട്ട് അഭ്യർഥന നടത്തുന്ന വീഡിയോ ആയിരുന്നു ഇത്.
Protest over exam paper leak: Meta apologizes for removing Prime Minister’s video.














