ബംഗാളിലും തമിഴ്നാട്ടിലും സർവകാല റെക്കോർഡ് പോളിംഗ്; ബംഗാളിൽ 90 ശതമാനം കടന്നേക്കും, മുന്നണികൾ പ്രതീക്ഷയിൽ

തമിഴ്നാട്ടിലും പശ്ചിമബംഗാളിലും സർവകാല റെക്കോർഡുകൾ തകർത്ത് വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി. തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലേക്കുമായി നടന്ന തിരഞ്ഞെടുപ്പിൽ വൈകിട്ട് ആറ് മണി വരെ 85 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. 2011-ലെ റെക്കോർഡ് മറികടന്നുള്ള ഈ മുന്നേറ്റം രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലും മികച്ച പോളിംഗ് ആണ് ഇത്തവണ ഉണ്ടായത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, നടനും ടിവികെ അധ്യക്ഷനുമായ വിജയ് തുടങ്ങിയ പ്രമുഖർ വിവിധ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി.

പശ്ചിമബംഗാളിലെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ പോളിംഗ് ശതമാനം 90 കടക്കുമെന്നാണ് പ്രഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. വടക്കൻ ബംഗാൾ ഉൾപ്പെടെയുള്ള 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 2021-ലെ പോളിംഗ് ശതമാനത്തേക്കാൾ വലിയ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ആറ് മണിക്ക് ശേഷവും ക്യൂവിലുള്ളവർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം ഒരുക്കിയതിനാൽ അന്തിമ കണക്കുകൾ വരുമ്പോൾ ശതമാനം ഇനിയും ഉയരാൻ സാധ്യതയുണ്ട്.

അക്രമ സംഭവങ്ങൾക്കിടയിലും ബംഗാളിൽ പോളിംഗ് സുഗമമായി നടന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുർഷിദാബാദിൽ പെട്രോൾ ബോംബ് ആക്രമണവും ബിജെപി സ്ഥാനാർത്ഥികൾക്ക് നേരെയുള്ള കയ്യേറ്റങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്രസേന പലയിടങ്ങളിലും ലാത്തിചാർജ് നടത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. അതേസമയം, ഉയർന്ന പോളിംഗ് ഭരണവിരുദ്ധ തരംഗമാണെന്ന് ബിജെപി അവകാശപ്പെടുമ്പോൾ, ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്കൊപ്പം നിന്നുവെന്ന ആത്മവിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസ്.

Record breaking turnout in Bengal and Tamil Nadu; Bengal polls likely to cross 90% in first phase

More Stories from this section

family-dental
witywide