മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ ഡി. സുധാകർ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ ഡി. സുധാകർ അന്തരിച്ചു. 66 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം അസുഖം ബാധിച്ചതിനെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

2004 ൽ ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട സുധാകർനാലുതവണ എംഎൽഎ ആയി വിജയിച്ചു. 2008 ൽ കോൺഗ്രസ് സ്ഥാനാർഥിത്വം നിഷേധിച്ചെങ്കിലും സ്വതന്ത്രനായി മത്സരിച്ച് ജയിച്ച് അദ്ദേഹം നിയമസഭയിലെത്തി. കോൺഗ്രസിൽ തിരിച്ചെത്തിയ സുധാകർ 2013, 2023 വർഷങ്ങളിലും തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2023 ൽ മന്ത്രിയുമായി.

Senior Congress leader and Karnataka Minister D. Sudhakar passes away

More Stories from this section

family-dental
witywide