സിഎംആർഎൽ -എക്സാലോജിക് ഇടപാട്: ഇഡിയുടെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജി എതിർത്ത് സർക്കാർ

കൊച്ചി: സിഎംആർഎൽ -എക്സാലോജിക് ഇടപാടിൽ എഫ്ഐആറിന് മുൻപ് പ്രാഥമിക അന്വേഷണം ആവശ്യം ഇല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ ഡി കത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിലാണ് ഇഡിയുടെ വാദം. ഒരു ഏജൻസി തെളിവുകൾ നൽകിയ സ്ഥിതിക്ക് പ്രാഥമിക അന്വേഷണമാവശ്യമില്ലെന്നാണ് സുപ്രീംകോടതി നിർദേശിക്കുന്നതെന്ന് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കി.

അതേസമയം, സർക്കാർ ഹർജിയെ എതിർത്തു. 66/2 പ്രകാരം പ്രാഥമിക അന്വേഷണം നടത്തിയാണ് തുടർ തീരുമാനം എടുക്കുക എന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ലളിതകുമാരി vs സ്റ്റേറ്റ് ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി നിർദേശം അങ്ങനെയാണ് എന്ന് സർക്കാർ ചൂണ്ടിക്കാട്ടി. വിശദമായി വാദം കേൾക്കാൻ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇഡി കത്ത് സീൽഡ് കവറിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചു.

എസ്എഫ്ഐഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിഎംഎൽഎ ഇസിഐആർ ഇട്ടുവെന്ന് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. അതിന്റെ അന്വേഷണത്തിൽ ലഭിച്ച വിവര പ്രകാരമാണ് ഡിജിപിയ്ക്ക് കത്ത് നൽകിയതെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.

CMRL-Exalogic Deal: Government opposes plea seeking registration of FIR.

More Stories from this section

family-dental
witywide