മഹാരാഷ്ട്രയില്‍ ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിലെ 9 ല്‍ ആറുപേര്‍ വിമത പക്ഷത്ത് എന്ന് റിപ്പോര്‍ട്ട്. ഷിന്‍ഡെ വിഭാഗത്തിലേക്ക് മാറാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന. പാര്‍ട്ടി വിടുന്നവര്‍ എംപി സ്ഥാനം രാജിവെച്ച് പോകണമെന്ന് സഞ്ജയ് റൗട്ട് ആവശ്യപ്പെട്ടു. , ഉദ്ധവ് വിഭാഗം ഡല്‍ഹിയില്‍ നാളെ രാവിലെ 11 മണിക്ക് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ എംപിമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കി. വിമതര്‍ വിട്ടുനിന്നാല്‍ പുറത്താക്കാനാണ് നീക്കം. ലോക്‌നാഥ് ഷിന്റേയുടെ നേതൃത്വത്തില്‍ വിമത യോഗവും നാളെ ഡല്‍ഹിയില്‍ നടക്കും.
വിഷയത്തിൽ കടുത്ത മുന്‍കരുതല്‍ നീക്കങ്ങളുമായി ഉദ്ധവ് താക്കറെ വിഭാഗം സജീവമാണ്. വിമത വിഭാഗത്തിന് ലോക്സഭയില്‍ പ്രത്യേക ഗ്രൂപ്പായി അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു. ഭരണഘടന പ്രകാരം രാഷ്ട്രീയ പാര്‍ട്ടിയിലെ ‘പിളര്‍പ്പിന്’ ഇനി നിയമസാധുതയില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി മാറാന്‍ വിമതര്‍ക്ക് 15 കോടി രൂപയും ചാര്‍ട്ടേഡ് വിമാനവും ലഭിച്ചതായി സഞ്ജയ് റൗട്ട് ആരോപിച്ചു. വിമതരോട് ഇത്തവണ ജനങ്ങള്‍ അത് സഹിക്കില്ലെന്നും ജനങ്ങള്‍ പ്രതികരിക്കുമെന്നും സഞ്ജയ് റൗട്ട് മുന്നറിയിപ്പ് നല്‍കി. അതേസമയം, ശിവസേന സ്ഥാപക ദിനമായ ജൂണ്‍ 19ന് മുന്‍പായി ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുമെന്നാണ് ഷിന്‍ഡെ വിഭാഗത്തിന്റെ അവകാശവാദം.
Shiv Sena Uddhav faction splits too? 6 out of 9 members are reportedly joining the rebel faction, allegations that up to 15 crores were paid to change parties












