സോളാർ തട്ടിപ്പ് കേസിൽ നിർണായക വഴിത്തിരിവ്, ഉമ്മൻ ചാണ്ടിയുടെ പി എ ആയിരുന്ന ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി

തിരുവനന്തപുരം: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. കേസിലെ പരാതിക്കാരനായ മല്ലേലിൽ ശ്രീധരൻ നായർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. കേസിൽ മൂന്നാം പ്രതിയായിരുന്നു ടെന്നി ജോപ്പൻ.

സരിത നായർക്ക് പണം നൽകാൻ ടെന്നി ജോപ്പൻ സമ്മർദ്ദം ചെലുത്തിയെന്ന ശ്രീധരൻ നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് ജോപ്പനെ കേസിൽ പ്രതിചേർത്തത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് നടന്ന ഈ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയുടെ ഓഫീസിൽ നടന്ന ഏക അറസ്റ്റും ടെന്നി ജോപ്പന്റേതായിരുന്നു.

ടെന്നി ജോപ്പനെതിരെയുള്ള കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്നും വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്നും പരാതിക്കാരൻ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. പത്തനംതിട്ട കോന്നി പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിചാരണ നടപടികൾ ആരംഭിക്കുന്നതിന് മുൻപാണ് കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോപ്പൻ ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധി സമ്പാദിച്ചതും.

Solar Case: High Court Allows Removal of Tenny Joppan From Accused List

More Stories from this section

family-dental
witywide