സംസ്ഥാനത്തെ ലഹരി മാഫിയയെ ഉന്മൂലനം ചെയ്യുന്നതിനായി ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പൂർണ്ണ പിന്തുണ. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലഹരി വിരുദ്ധ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളിൽ പങ്കെടുക്കാൻ വിജയ് കൊച്ചിയിലേക്ക് എത്തുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.
പോലീസും എക്സൈസും ചേർന്ന് വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ നടപ്പിലാക്കുന്നത്. ലഹരിക്കെതിരെയുള്ള ഈ വലിയ ദൗത്യത്തിൽ കേരള പോലീസിനൊപ്പം തമിഴ്‌നാട് പോലീസും കൈകോർക്കുമെന്നും ഇരുനേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായി. അതിർത്തികൾ കടന്നുള്ള ലഹരി കടത്ത് തടയാൻ പോലീസിന്റെ ഈ സംയുക്ത നീക്കം വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ.
TN CM Vijay Assures Full Support for Operation Toofan to Home Minister Ramesh Chennithala












