നിരാഹാര സമരം പിൻവലിക്കാൻ തയ്യാർ, പക്ഷേ 2 നിബന്ധനകൾ പാലിക്കണം; കേന്ദ്ര സർക്കാരിന് കത്തയച്ച് സോനം വാങ്ചുക്ക്

കേന്ദ്ര സർക്കാർ ഉറപ്പുനൽകിയ രണ്ട് പ്രധാന ആവശ്യങ്ങൾ നടപ്പാക്കിയാൽ നിരാഹാര സമരം അവസാനിപ്പിക്കാമെന്ന് വ്യക്തമാക്കി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് സർക്കാരിന് കത്തയച്ചു. നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യം പരിഗണിക്കാമെന്നും സർക്കാർ അറിയിച്ചിരുന്നു. കൂടാതെ, ഈ വിഷയത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സഹായധനം നൽകണമെന്ന ആവശ്യവും അംഗീകരിച്ചാൽ സമരം പിൻവലിക്കാൻ തയ്യാറാണെന്ന് അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി.

അതേസമയം, ആരോഗ്യം വശളാകുന്ന സാഹചര്യത്തിൽ നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സി.ജെ.പി. നേതൃത്വം വാങ്ചുക്കിനോട് അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ ജീവൻ പരമപ്രധാനമാണെന്നും ഈ പോരാട്ടത്തിൽ രാജ്യത്തിന് അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്നും സി.ജെ.പി. നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു. വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, വിദ്യാഭ്യാസ മന്ത്രി രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്നും കൂട്ടിച്ചേർത്തു.

മറുഭാഗത്ത്, സി.ജെ.പി.യും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചകൾക്കുള്ള സാധ്യത വീണ്ടും മങ്ങിയിരിക്കുകയാണ്. മന്ത്രിമാരുടെ വസതികളിലോ ഓഫീസുകളിലോ ചർച്ചയ്ക്കില്ലെന്നും കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് പോലെ നിഷ്പക്ഷമായ വേദി ലഭിച്ചാൽ മാത്രമേ ചർച്ചയ്ക്ക് എത്തുകയുള്ളൂവെന്നും സി.ജെ.പി. നേതാവ് സൗരവ് ദാസ് വ്യക്തമാക്കി. മുൻപ് ചർച്ചയ്ക്ക് പോയപ്പോൾ പോലീസിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായതാണ് ഈ നിലപാടിലേക്ക് നയിച്ചതെന്ന് നേതാക്കൾ അറിയിച്ചു.

Sonam Wangchuk Offers to End Hunger Strike If Demands Met; CJP Stays Firm on Demands

More Stories from this section

family-dental
witywide