കെപിസിസി. പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മന്ത്രിസഭയിലേക്ക് സണ്ണി ജോസഫ്. ഇന്ന് രാവിലെ 10 മണിക്ക് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കെ.എസ്.യു.വിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. കെ. സുധാകരൻ സ്ഥാനമൊഴിഞ്ഞപ്പോൾ കണ്ണൂർ ഡി.സി.സി. പ്രസിഡന്റായി. സുധാകരൻ മാറിയപ്പോൾത്തന്നെയാണ് കഴിഞ്ഞ മേയിൽ കെ.പി.സി.സി. പ്രസിഡന്റായതും. നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
തൊടുപുഴ വടക്കേക്കുന്നേൽ പരേതരായ ജോസഫിന്റെയും റോസക്കുട്ടിയുടെയും മകനാണ്. കുടുംബം പിന്നീട് കണ്ണൂരിൽ ഇരിട്ടിക്കടുത്തുള്ള ഉളിക്കൽ പുറവയലിലേക്ക് കുടിയേറി. ഭാര്യ: എൽസി ജോസഫ് (കണിച്ചാർ ഇടത്താഴെ കുടുംബാംഗം). മക്കൾ: ആഷ റോസ് (കോഴിക്കോട് കാരശ്ശേരി സഹകരണബാങ്ക്), ഡോ. അഞ്ജുറോസ് (അസി. പ്രൊഫസർ കോഴിക്കോട് മെഡിക്കൽകോളേജ്). മരുമക്കൾ: പ്രകാശ് മാത്യു (ദുബായ്), ഡോ. സാൻസ് ബൗസല്ലി (റേഡിയോളജിസ്റ്റ്, കോഴിക്കോട്).
Sunny Joseph is relinquishing his role as the Kerala Pradesh Congress Committee (KPCC) President to join the newly-elected United Democratic Front (UDF) cabinet as a minister












