തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവരും മാത്രം വേദിയിൽ മതിയെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഇക്കാര്യം ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി ഗവർണർ നിർദേശം നൽകി.
തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയിരുന്നു. എന്നാൽ, ഇത്തവണ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള നേതാക്കൾക്കും സദസ്സിലായിരിക്കും ഇരിപ്പിടം. സത്യപ്രതിജ്ഞാചടങ്ങിൽ മുഖ്യമന്ത്രിയും കാബിനറ്റ് അംഗങ്ങളും മാത്രമേ വേദിയിലുണ്ടാകാവൂ എന്നാണ് പ്രോട്ടക്കോൾ.
Team VDS oath-taking: Rahul Gandhi and others cannot enter the stage. governor says, only the cabinet enter the stage










