വോട്ടെണ്ണലിന് കേന്ദ്രജീവനക്കാർ; പക്ഷപാതമെന്ന് തൃണമൂൽ സുപ്രീംകോടതിയിൽ, അടിയന്തര മായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡ്യൂട്ടിക്ക് കേന്ദ്രസർക്കാർ ജീവനക്കാരെ മാത്രം നിയോഗിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കൗണ്ടിങ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും കേന്ദ്ര ഉദ്യോഗസ്ഥരെ നിശ്ചയിക്കുന്നത് പക്ഷപാതപരമാണെന്നും ഇത് ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നുമാണ് പാർട്ടിയുടെ വാദം. ഈ ഹർജി അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശനിയാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

കമ്മിഷന്റെ ഈ നടപടി തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പശ്ചിമ ബംഗാളിൽ മാത്രമാണ് ഇത്തരമൊരു രീതി നടപ്പിലാക്കുന്നതെന്നും ടിഎംസി ആരോപിക്കുന്നു. നേരത്തെ കൽക്കട്ട ഹൈക്കോടതി ഈ വിഷയത്തിൽ തൃണമൂലിന്റെ വാദങ്ങൾ തള്ളിയിരുന്നു. കേന്ദ്ര-സംസ്ഥാന ജീവനക്കാരെ വോട്ടെണ്ണലിനായി നിയോഗിക്കാൻ കമ്മിഷന് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് പാർട്ടി ഇപ്പോൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

ബംഗാളിന് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെയും കേന്ദ്ര സേനയെയും ഉപയോഗിച്ച് തൃണമൂൽ പ്രവർത്തകരെ ലക്ഷ്യം വെക്കുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ഹൗറയിൽ വോട്ട് ചെയ്യാനെത്തിയ വൃദ്ധനെ കേന്ദ്ര സേനാംഗങ്ങൾ തള്ളിവീഴ്ത്തി കൊലപ്പെടുത്തിയെന്ന ഗുരുതരമായ ആരോപണം പാർട്ടി നേതാവ് അഭിഷേക് ബാനർജിയും ഉന്നയിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര ഉദ്യോഗസ്ഥരെ മാത്രം നിയോഗിക്കുന്നത് അട്ടിമറിക്ക് കാരണമാകുമെന്നാണ് തൃണമൂലിന്റെ പ്രധാന ഭീതി.

TMC Moves Supreme Court Over Appointment of Central Staff for Counting

More Stories from this section

family-dental
witywide