പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ ട്രംപിന്‍റെ വമ്പൻ അവകാശവാദം, ‘ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിച്ചു, പരമോന്നത നേതാവും ചർച്ചയിൽ ഇടപെടുന്നുണ്ട്’

ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ അലസിയതിന് പിന്നാലെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായ സാഹചര്യത്തിൽ വമ്പൻ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായും, ഇതുമായി ബന്ധപ്പെട്ട് ഇറാന്റെ പരമോന്നത leader അമേരിക്കയുമായി ചർച്ചകളിൽ നേരിട്ട് ഇടപെടുന്നുണ്ടെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. ആണവ പദ്ധതികളെച്ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് നയതന്ത്ര ചർച്ചകൾ വഴിമുട്ടുകയും ഇരുപക്ഷവും ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്നതിനിടയിലാണ് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുന്ന ട്രംപിന്റെ ഈ വെളിപ്പെടുത്തൽ.

അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം മറ്റ് ഗൾഫ് മേഖലകളിലേക്കും അതിവേഗം വ്യാപിക്കുകയാണ്. അമേരിക്കൻ നീക്കങ്ങൾക്ക് തിരിച്ചടിയായി ഇറാൻ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിന് സാരമായ നാശനഷ്ടമുണ്ടായി. ആക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് സ്ഥിരീകരിച്ചു. കൂടാതെ ബഹറൈനിലെ അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയതായി അവകാശവാദമുണ്ട്. ഇറാന്റെ എണ്ണക്കപ്പലും ഖഷേം ദ്വീപിലെ ടെലി കമ്മ്യൂണിക്കേഷൻ ടവറും അമേരിക്ക തകർത്തതിന് പിന്നാലെയാണ് ഇറാൻ ഈ ശക്തമായ തിരിച്ചടി നൽകിയത്.

പെട്ടെന്നുണ്ടായ സൈനിക നീക്കങ്ങൾ മേഖലയിലെ വിമാനഗതാഗതത്തെ പൂർണ്ണമായി താറുമാറാക്കിയിട്ടുണ്ട്. കുവൈത്തിലേക്കും ബഹറൈനിലേക്കുമുള്ള വിമാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. കോഴിക്കോട്ട് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉൾപ്പെടെയുള്ളവ ഇത്തരത്തിൽ തിരിച്ചുവിട്ടവയിൽ പെടുന്നു. കുറച്ചുനാളത്തെ സമാധാനത്തിന് ശേഷം ഗൾഫ് മേഖല വീണ്ടും യുദ്ധക്കളമാകുന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾ വലിയ ആശങ്കയിലാണ്. കുവൈത്ത് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ ജി.സി.സി. രാജ്യങ്ങളും അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെയുള്ള നീക്കത്തെ അമേരിക്കയും അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

US-Iran Conflict Escalates in Gulf Region; Kuwait Airport Hit, One Indian Killed Amid Trump’s Nuclear Claims

More Stories from this section

family-dental
witywide