
ന്യൂയോർക്ക്: യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള താല്ക്കാലിക കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്. രാജ്യാന്തര വിപണിയിൽ വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ വില താഴേേക്ക് പോയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ബ്രെന്റ് ക്രൂഡ് ബാരലിന് 89 സെന്റ് (1.12 ശതമാനം) കുറഞ്ഞ് 78.66 ഡോളറായി. യു.എസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് ബാരലിന് 98 സെന്റ് (1.28 ശതമാനം) ഇടിഞ്ഞ് 75.81 ഡോളറിലെത്തി.
മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് താല്ക്കാലിക ശമനമുണ്ടായതും സമുദ്രമാർഗ്ഗമുള്ള എണ്ണക്കടത്ത് പുനരാരംഭിക്കാൻ വഴിയൊരുങ്ങിയതുമാണ് വില കുറയാൻ കാരണമായത്. വരും ദിവസങ്ങളിലും വിപണിയിൽ ഈ പ്രവണത തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
US-Iran interim deal: Oil prices fall again in global markets














