ലോകത്തിന് ആശ്വാസം, അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് വീണ്ടും വഴിതുറക്കുന്നു, ഇറാനെതിരായ എണ്ണ ഉപരോധമടക്കം ട്രംപ് നീക്കിയേക്കുമെന്ന് റിപ്പോർട്ട്

ആഗോളതലത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാവുന്ന നിർണായക സമാധാന ചർച്ചകൾക്ക് അമേരിക്കയും ഇറാനും ഒരുങ്ങുന്നതായി സൂചന. ചർച്ചകൾ പുരോഗമിക്കുന്ന കാലയളവിലേക്ക് ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന എണ്ണ ഉപരോധം താൽക്കാലികമായി നീക്കിയേക്കുമെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ നീക്കം യാഥാർത്ഥ്യമായാൽ അന്താരാഷ്ട്ര വിപണിയിലേക്ക് ഇറാന്റെ എണ്ണ കയറ്റുമതി പുനരാരംഭിക്കാനും ആഗോള എണ്ണവിലയിൽ കാര്യമായ വ്യതിയാനങ്ങൾ ഉണ്ടാകാനും ഇത് കാരണമാകും.

സമാധാനാന്തരീക്ഷം വീണ്ടെടുക്കുന്നതിനായി പരിഷ്കരിച്ച പതിനാലിന നിർദേശങ്ങളാണ് ഇറാൻ അമേരിക്കയ്ക്ക് കൈമാറിയിട്ടുള്ളത്. യുദ്ധ നഷ്ടപരിഹാരം വേണമെന്ന മുൻ നിലപാടിൽ നിന്ന് ഇറാൻ പിന്നോട്ട് പോയത് വലിയ വിട്ടുവീഴ്ചയായി വിലയിരുത്തപ്പെടുന്നു. ഇതിന് പകരമായി തങ്ങൾക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ പൂർണ്ണമായി നീക്കുന്നതുൾപ്പെടെയുള്ള ഇളവുകൾ മതിയെന്നാണ് ഇറാന്റെ പുതിയ നിലപാട്. ദീർഘകാല കരാറുകൾക്ക് പകരമായി ആണവ പദ്ധതികൾ മരവിപ്പിക്കാനും തങ്ങളുടെ യുറേനിയം ശേഖരം റഷ്യയ്ക്ക് കൈമാറാനും ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം പശ്ചിമേഷ്യയിലെ തന്ത്രപ്രധാന മേഖലയായ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാൻ രൂപീകരിച്ച ‘പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി’ തങ്ങളുടെ പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ആഗോള വ്യാപാരത്തെ ബാധിക്കുന്ന തരത്തിൽ 1500-ഓളം ചരക്കുകപ്പലുകളാണ് ഹോർമൂസ് കടലിടുക്ക് മുറിച്ചുകടക്കാനായി കാത്തുകിടക്കുന്നത്. ഉപരോധങ്ങൾ നീങ്ങുന്നതോടെ ഈ പ്രതിസന്ധിക്കും താൽക്കാലിക പരിഹാരമാകുമെന്നാണ് ആഗോള സാമ്പത്തിക രംഗം പ്രതീക്ഷിക്കുന്നത്.

US May Lift Iran Sanctions as Both Nations Prepare for Crucial Peace Talks

More Stories from this section

family-dental
witywide