വടകര എംഡിഎംഎ കേസ് പ്രതിയായ അധ്യാപിക കീർത്തനക്ക് പോലീസ് സ്റ്റേഷൻ പരിസരത്ത് വെട്ടേറ്റു, ആക്രമിച്ചത് പങ്കാളി; പിടികൂടി

വടകര എം.ഡി.എം.എ. ലഹരിമരുന്ന് കേസിൽ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ പരിസരത്തുവെച്ച് കുത്തേറ്റു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കീർത്തനയുടെ പങ്കാളിയും പേരാമ്പ്ര സ്വദേശിയുമായ ബസ് ഡ്രൈവർ ജനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിലും വയറിലും കയ്യിലുമായി അഞ്ചിടത്ത് ഗുരുതരമായി കുത്തേറ്റ കീർത്തനയെ ഉടൻ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

ഇന്ന് രാവിലെ വനിതാ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് സമീപം കാത്തിരുന്ന ജനീഷ്, കീർത്തന പുറത്തിറങ്ങിയ ഉടൻ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. എം.ഡി.എം.എ. കേസിൽ അറസ്റ്റിലാകും മുൻപ് ഇരുവരും ഒന്നിച്ചായിരുന്നു താമസം. എന്നാൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം കീർത്തന അകലം പാലിച്ചതും സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതുമാണ് പ്രകോപനത്തിന് കാരണം. ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളിട്ടെന്നും കീർത്തനയുടെ സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയെന്നും ജനീഷ് മൊഴി നൽകി. വധിക്കണമെന്ന ലക്ഷ്യത്തോടെ ഒരാഴ്ച മുൻപാണ് കത്തി വാങ്ങിയതെന്ന് പ്രതി സമ്മതിച്ചു.

പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കാവ്യ, കീർത്തന, നീഷ്മ എന്നിവരുൾപ്പെടെ അഞ്ചുപേർ അടങ്ങിയ സംഘത്തെ കഴിഞ്ഞ ജൂലൈ മാസത്തിലാണ് എം.ഡി.എം.എ. കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി ലഹരി മാഫിയയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഇവർ നടത്തിയിരുന്നത്. അടുത്തിടെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് കീർത്തനയ്ക്ക് നേരെ വധശ്രമമുണ്ടായത്.

Vadakara MDMA Case Accused Teacher Stabbed Near Police Station; Partner Custodied

More Stories from this section

family-dental
witywide