മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് കുറ്റപത്രം ഫയലിൽ സ്വീകരിച്ച് ബത്തേരി കോടതി

മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് തിരുത്തി സമർപ്പിച്ച കുറ്റപത്രം ബത്തേരി കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം 17ന് സമർപ്പിച്ച കുറ്റപത്രം പിഴവുകൾ ചൂണ്ടിക്കാട്ടി ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മടക്കിയിരുന്നു. പിന്നാലെയാണ് പോരായ്മകൾ തിരുത്തി ഇന്നലെ സമർപ്പിച്ചത് വനം വകുപ്പ് വീണ്ടും കുറ്റപത്രം സമർപ്പിച്ചത്. മുന്നോട്ടുള്ള കോടതി നടപടികൾ അടുത്തമാസം ആരംഭിക്കും.

അതേസമയം, വനം വകുപ്പ് സമർപ്പിച്ച ആദ്യത്തെ കുറ്റപത്രത്തിൽ ഒന്നിലധികം പിശകുകളാണ് കോടതി ചൂണ്ടിക്കാട്ടിയത്. കുറ്റപത്രം സമർപ്പണം സമയബന്ധിതമാകാത്തതും പിടികൂടിയ മരത്തടികൾ എവിടെനിന്നുള്ളതിൽ വ്യക്തതയില്ലാത്തതും 17ന് സമർപ്പിച്ച കുറ്റപത്രം മടക്കിയതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടി. പിന്നാലെ വനം മന്ത്രി ഷിബു ജോണും വിഷയത്തിൽ വിശദീകരണം തേടിയിരുന്നു.

Bathery court accepts Forest Department’s charge sheet in the Muttil tree-felling case.

More Stories from this section

family-dental
witywide