
കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങി വാഹനവ്യൂഹത്തിൽ കുണ്ടറയിലെ പരിപാടിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അതീവ സുരക്ഷയും ഇന്റലിജൻസ് മുന്നറിയിപ്പുകളും മറികടന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ അമിത് ഷായുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. പ്രതിഷേധക്കാരെ പോലീസ് ഉടൻതന്നെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബി.ജെ.പി. പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും സംഘർഷാവസ്ഥ സൃഷ്ടിച്ചു.
കുണ്ടറയിൽ നടക്കുന്ന സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് അമിത് ഷാ കൊല്ലത്തെത്തിയത്. തുടർന്ന് ഹെലികോപ്റ്റർ മാർഗം അമൃതപുരിയിലെത്തുന്ന അദ്ദേഹം, മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട വിശ്വ സേവന ദിന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിക്കും.
Youth Congress Black Flag Protest Against Amit Shah in Kollam; Activists Detained















