വന്ദേമാതര വിവാദം; സോണിയ ഗാന്ധിക്ക് പിന്തുണയുമായി എംഎ ബേബി

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി എംഎ ബേബി രംഗത്ത്. സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പ് ഇല്ലെന്നും പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകളെന്നും എം എ ബേബി വ്യക്തമാക്കി. കോൺഗ്രസ്‌ തന്നെ AICC ആസ്ഥാനത്ത് സംഭവിച്ചത് വിശദീകരിച്ചിട്ടുണ്ട്. തലച്ചോറിൽ നക്സലിസം ഉള്ളവരെല്ലാം തലച്ചോറിൽ ഗോഡ്സെയെ കൊണ്ട് നടക്കുന്നവരാണ് അപകടം. അവരാണ് എതിരാളികളെ ഇല്ലാതെയാക്കുന്നത് എന്നും കോൺഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ പൂർണമായി വന്ദേമാതരം ആലപിച്ചു അതിൽ വ്യക്തത വരുത്തണമെന്നും എം എ ബേബി പറഞ്ഞു.

ദേശീയ പരീക്ഷ ഏജൻസിയുടെ പിഴവുകൾ ആവർത്തിക്കുകയാണ്. ഐഐടി ഉൾപ്പെടെ പരീക്ഷകൾ മാത്രം കേന്ദ്രീകൃതമായി നടത്തണം. മറ്റു പരീക്ഷകൾ വികേന്ദ്രീകൃത രീതിയിൽ നടത്തണം. കേരളത്തിലെ പ്രതിപക്ഷ ഉപനേതൃപദവി ചർച്ചചെയ്ത് തീരുമാനിക്കും. ദേശീയതലത്തിൽ നിലപാടുക്കേണ്ട വിഷയമല്ല. പിണറായി സർക്കാരിന്റെ കാലത്തെ മാവോയിസ്റ്റ് വേട്ടയെക്കുറിച്ചുള്ള ചോദ്യത്തിന് അന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചുവെന്നും ഛത്തീസ്ഗഡിൽ നടന്നതുമായി കേരളത്തിലെ കാര്യങ്ങളെ താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Vande Mataram controversy: M.A. Baby extends support to Sonia Gandhi.

More Stories from this section

family-dental
witywide