പൗരത്വം നേടുന്നതിന് മുൻപ് വോട്ടർപട്ടികയിൽ പേര് ചേർത്തെന്ന കേസ്: സോണിയ ഗാന്ധിക്ക് ഡൽഹി കോടതിയിൽ തിരിച്ചടി, മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കി

ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് വോട്ടർപട്ടികയിൽ പേര് ചേർത്തെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് തിരിച്ചടി. വിഷയം വിചാരണ ചെയ്യുന്നത് തടഞ്ഞ മജിസ്ട്രേറ്റ് കോടതിയുടെ മുൻ ഉത്തരവ് ഡൽഹി ദ്വാരക ജില്ലാ കോടതി റദ്ദാക്കി. പരാതിയിൽ വീണ്ടും വാദം കേൾക്കാൻ ജുഡീഷ്യൽ മജിസ്ട്രേറ്റിന് ജില്ലാ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

കീഴ്ക്കോടതിയുടെ ഉത്തരവ് നിയമവിരുദ്ധവും യുക്തിരഹിതവുമാണെന്ന് നിരീക്ഷിച്ചാണ് ജില്ലാ കോടതിയുടെ നടപടി. കേസിലെ തുടർനടപടികൾക്കായും ഇരുവിഭാഗത്തിന്റെയും വാദം വീണ്ടും കേൾക്കുന്നതിനുമായി ഈ മാസം 29-ന് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിക്കും.

1983-ലാണ് സോണിയ ഗാന്ധി ഔദ്യോഗികമായി ഇന്ത്യൻ പൗരത്വം നേടിയത്. എന്നാൽ അതിനുമുൻപ്, 1980-ൽ വ്യാജരേഖകൾ ചമച്ച് ഡൽഹിയിലെ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തിയെന്നും ഇതിൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വികാസ് ത്രിപാഠി എന്നയാളാണ് കോടതിയെ സമീപിച്ചത്.

Voter List Enrollment Before Citizenship: Setback for Sonia Gandhi as Delhi Court Quashes Magistrate Order

More Stories from this section

family-dental
witywide