വകുപ്പ് വിഭജനമാകാതെ വി ഡി സതീശന്‍ മന്ത്രിസഭ; വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയില്ല

ഇതുവരെയും വകുപ്പ് വിഭജനത്തില്‍ അന്തിമ തീരുമാനമാകാതെ വിഡിഎസ് മന്ത്രിസഭ. സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനം വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല. കോണ്‍ഗ്രസിലെ സീനിയര്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ തീര്‍പ്പാകാത്തതിന് പുറമേ മുസ്ലീം ലീഗുമായും തര്‍ക്കമുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുത്ത ലീഗ് പകരം ഫിഷറീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഫിഷറീസ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറല്ല.

അതേസമയം, ആദ്യമന്ത്രിസഭാ യോഗത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് ജൂണ്‍ 15ന് തുടങ്ങും. സംസ്ഥാനത്ത് വയോജന വകുപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്‌കൂള്‍ പാചക തൊഴിലാളികള്‍, അംഗന്‍വാടി ജീവനക്കാര്‍, പ്രീപ്രൈമറി സ്‌കൂള്‍ ജീവനക്കാര്‍ എന്നിവരുടെ വേതനം 1000 രൂപയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു.

വയോജന വകുപ്പ് രൂപീകരണത്തിന് മുന്നോടിയായി പഠനം നടത്തും. ഏറ്റവും മാതൃകാപരമായ രീതിയില്‍ വയോജന ക്ഷേമം നടപ്പിലാക്കാനാണ് പദ്ധതി.ആശാവര്‍ക്കര്‍മാരുടെ ഓണററേറിയം 3000 രൂപ വര്‍ധിപ്പിച്ച് 12000 രൂപയാക്കി. അടിസ്ഥാന വിഭാഗഭങ്ങളില്‍പ്പെട്ട മറ്റ് മേഖലകളിലും വേതന പരിഷ്‌കരണം നടപ്പിലാക്കിയിട്ടുണ്ട്.

VD Satheesan’s ministry without division of departments; Notification regarding departments not issued

More Stories from this section

family-dental
witywide