തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ; ഞായറാഴ്‌ച രാവിലെ സത്യപ്രതിജ്ഞ, മൂന്ന് ദിവസത്തിനകം വിശ്വാസം നേടണമെന്ന് ഗവർണർ

ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ് യുടെ നേതൃത്വത്തിൽ പുതിയ സർക്കാർ ഞായറാഴ്ച അധികാരമേൽക്കും. കേവലഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കിയതോടെ വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നൽകി. ഞായറാഴ്‌ച രാവിലെ 10 മണിക്ക് ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽവെച്ച് വിജയ് സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാടിൻ്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കും. ശനിയാഴ്ച വൈകുന്നേരത്തോടെ ചെന്നൈയിലെ രാജ്‌ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറെ മുതിർന്ന ടിവികെ നേതാക്കൾക്കൊപ്പം ഗവർണറെ വിജയ്, 120 എംഎൽഎമാരുടെ പിന്തുണ കത്തുകൾ സമർപ്പിച്ചു.

അതേസമയം, തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെ, കോൺഗ്രസ് ഉൾപ്പെടെയുള്ള ഡിഎംകെ മുന്നണിയിലുണ്ടായിരുന്ന പാർട്ടികളുടെ പിന്തുണയോടെയാണ് 120 എംഎൽഎമാരുടെ ഭൂരിപക്ഷം തെളിയിച്ചത്. എന്നിരുന്നാലും, 234 അംഗ സഭയിൽ സഖ്യത്തിന് 121 എംഎൽഎമാരുടെ നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. കോൺഗ്രസ്, സിപിഐ, സിപിഐ (എം), വിസികെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നീ പാർട്ടികൾ വിജയിയെ പിന്തുണച്ചു. കോൺഗ്രസിന് അഞ്ചും മറ്റു പാർട്ടികൾക്ക് രണ്ട് വീതം സീറ്റുകളുമാണ് ഉള്ളത്.

വിടുതലൈ ചിരുത്തൈകൾ കക്ഷി (VCK), സിപിഐ, സിപിഐ (എം), കോൺഗ്രസ് എന്നീ പാർട്ടികളാണ് സഖ്യസർക്കാർ രൂപീകരണത്തിന് വിജയ്ക്ക് ‘നിരുപാധിക പിന്തുണ’ പ്രഖ്യാപിച്ചത്. മെയ് 13-ാം തീയതിക്ക് മുമ്പായി മുഖ്യമന്ത്രി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു ഗവർണറുടെ നിർദേശം. അതേസമയം, രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച വിജയ് ഒരു സീറ്റ് ഒഴിയുന്നതോടെ ടിവികെയുടെ സീറ്റ് നില 107 ആയി കുറയും. ഇതോടെ സർക്കാരിന് 120 എംഎൽഎമാരുടെ പിന്തുണയായി ചുരുങ്ങും.

Vijay becomes Tamil Nadu Chief Minister; swearing in on Sunday morning, Governor asks him to win trust within three days