തമിഴകത്ത് വിജയ് യുഗം തുടങ്ങുന്നു; 118 എംഎൽഎമാരുടെ പിന്തുണയായി, വിസിലടിച്ച് സിപിഎം, സിപിഐ, വിസികെ; സർക്കാർ രൂപീകരണത്തിന് വിജയ്

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് നടൻ വിജയ് തമിഴകത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. ടിവികെയ്ക്ക് (தமிழக வெற்றிக் கழகம்) ഇടതുപക്ഷ പാർട്ടികളും വിസികെയും ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ വിജയ് സ്വന്തമാക്കിയത്. നിലവിൽ 108 എംഎൽഎമാരുടെ പിന്തുണയുണ്ടായിരുന്ന ടിവികെയ്ക്ക് കോൺഗ്രസിന്റെ അഞ്ച് അംഗങ്ങൾക്ക് പുറമെ സിപിഎം, സിപിഐ പാർട്ടികളുടെ നാല് എംഎൽഎമാരും വിസികെയുടെ ഒരാളും കൂടി പിന്തുണ നൽകിയതോടെയാണ് ഭരണമുറപ്പിച്ചത്.

ഗവർണർ രാജേന്ദ്ര ആർലേക്കർ ഭൂരിപക്ഷമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണത്തിന് തടസ്സം നിൽക്കുന്ന സാഹചര്യത്തിലാണ് ഇടതുപക്ഷത്തിന്റെ നിർണ്ണായക നീക്കം. ബിജെപിയുടെ ഇടപെടലിലൂടെ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നത് തടയാനാണ് വിജയ്ക്ക് പിന്തുണ നൽകുന്നതെന്ന് സിപിഎമ്മും സിപിഐയും വ്യക്തമാക്കി. വിജയ് മുഖ്യമന്ത്രിയാകുന്ന മന്ത്രിസഭയിൽ സിപിഎമ്മും സിപിഐയും ചേരില്ലെന്നും പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നുമാണ് നിലപാട്. അതേസമയം, വിസികെ മന്ത്രിസഭയുടെ ഭാഗമാകും. വിസികെ നേതാവ് തിരുമാവളവൻ മന്ത്രിയാകുമെന്നും ഏകദേശ ധാരണയായിട്ടുണ്ട്.

ടിവികെയ്ക്ക് ഭൂരിപക്ഷമില്ലെങ്കിൽ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമായിരുന്നു. എന്നാൽ സ്റ്റാലിന് ബിജെപി ബന്ധമുണ്ടെന്ന കോൺഗ്രസിന്റെ ആരോപണം രാഷ്ട്രീയ കേരളത്തിലുടനീളം തരംഗമായതോടെ ഡിഎംകെ ഈ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. വിജയ് ഉടൻ തന്നെ ഗവർണറെ കണ്ട് 118 എംഎൽഎമാരുടെ പിന്തുണക്കത്ത് കൈമാറും. തുടർന്ന് പിന്തുണ നൽകിയ ഇടതുപാർട്ടികളുടെ സംസ്ഥാന കമ്മിറ്റി ഓഫീസുകളിലെത്തി അദ്ദേഹം നന്ദി അറിയിക്കും.

More Stories from this section

family-dental
witywide