സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന

തിരുവനന്തപുരം: സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍ സ്ഥാനത്ത് സുരേഷ് ഗോപിയെ നിയമിച്ച്ത മുന്നറിയിപ്പ് നല്‍കാതെയെന്ന് സൂചന. പദവിയില്‍ ഇരുന്നു സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ ആകുമോ എന്ന കാര്യത്തില്‍ സംശയമുള്ള സാഹചര്യത്തില്‍ അധ്യക്ഷസ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. മുന്നറിയിപ്പ് നല്‍കാതെ അധ്യക്ഷ പദവിയില്‍ നിയമിച്ചതില്‍ സുരേഷ് ഗോപി അമര്‍ഷത്തിലാണെന്നും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.

കരുവന്നൂരില്‍ പദയാത്ര നടത്താനിരിക്കെയാണ് പുതിയ പദവി സംബന്ധിച്ച അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 2നാണ് കരുവന്നൂരില്‍ പദയാത്ര നടക്കുക. കരുവന്നൂര്‍ ബാങ്ക് മുതല്‍ തൃശൂര്‍ സഹകരണ ബാങ്ക് വരെ സുരേഷ് ഗോപി പദയാത്ര നടത്തും. കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂര്‍ ആണ് നിയമന വിവരം പുറത്തുവിട്ടത്. സുരേഷ് ഗോപിയുടെ പരിച സമ്പത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തേക്ക് ആണ് നിയമനം.

അതേസമയം കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് സുരേഷ് ഗോപിയെന്നാണ് വിവരം. മാധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി വിവരം അറിഞ്ഞതെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.

More Stories from this section

family-dental
witywide