നാല് വയസുകാരനെ പിതൃ സഹോദര ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നു

പാലക്കാട്: വണ്ണാമടയില്‍ നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.വണ്ണാമട തുളസി നഗറില്‍ മധുസൂദനന്റെ മകന്‍ ഋത്വിക് (4) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിച്ച മധുസൂദനന്റെ ജേഷ്ഠന്റെ ഭാര്യ ദീപ്തി ദാസിനെ (29) സാരമായ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. യുവതി മാനസിക പ്രശ്‌നത്തിന് ചികില്‍സയിലെന്ന് പൊലീസ് പറയുന്നു.

ബന്ധുക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം നോക്കിയായിരുന്നു കൊലപാതകം. ഋത്വികിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

More Stories from this section

family-dental
witywide