
ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ‘ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയിലുണ്ടായ സ്ഫോടനത്തിലും അതിന്റെ ഫലമായി ഉണ്ടായ ഭയാനകമായ ജീവഹാനിയിലും രോഷാകുലനും ദുഃഖിതനുമാണ്. ഈ വാര്‍ത്ത കേട്ടയുടനെ, ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവുമായും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി സംസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് അന്വേഷണം തുടരാന്‍ ദേശീയ സുരക്ഷാ ടീമിന് നിര്‍ദ്ദേശം നല്‍കിയെന്നും ബൈഡന്‍ പ്രതികരിച്ചു.
ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായ സാഹചര്യത്തില്‍ ബൈഡന്‍ ഇന്ന് ഇസ്രയേല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഗാസയിലെ ആക്രമണം. ഇസ്രയേലിലെത്തുന്ന ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗാസയ്ക്ക് സഹായം നല്‍കുന്നതിനുളള പദ്ധതി വികസിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടെയാണ് ഗാസയിലെ ആശുപത്രിയില്‍ അഞ്ഞൂറു പേരുടെ ജീവനെടുത്ത അപകടം നടന്നത്. അപ്രതീക്ഷിത സംഭവത്തെത്തുടര്‍ന്ന് ബൈഡന്‍ ഇസ്രയേല്‍ സന്ദര്‍ശനം മാറ്റി വെച്ചു.












