
ന്യൂഡൽഹി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന ചിത്രം പങ്കുവെച്ച് ബിജെപി. ബിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് വെള്ളിയാഴ്ച ചിത്രം പങ്കുവെച്ചത്. കഴുത്തിൽ ഷൂവുമിട്ട് നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രത്തോടൊപ്പം രാഹുൽ ഗാന്ധി ഇൻ ആൻഡ് ആസ് ട്യൂബ് ലൈറ്റ് എന്നും ക്യാപ്ഷൻ വെച്ചിട്ടുണ്ട്.
Fuse Tubelight pic.twitter.com/SQax9wdZhQ
— BJP (@BJP4India) November 24, 2023
മെയ്ഡ് ഇൻ ചൈന എന്നും ചിത്രത്തിലുണ്ട്. മുമ്പ് 2020ലും പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുൽ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്നു വിളിച്ച് പരിഹസിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തേജസ് യുദ്ധ വിമാനത്തിൽ ഇരിക്കുന്ന പലമട്ടിലുള്ള ഫോട്ടോകൾ എക്സിൽ ആഘോഷിക്കുകയാണ് ഇന്ന്. മോദിക്കു പറ്റിയ ഒരു എതിരാളിപോലുമല്ല രാഹുൽ എന്നു പറയിപ്പിക്കാനുള്ള മികച്ച ശ്രമമാണിത്.
രാഹുലിൻ്റെ പോസ്റ്റിനു താഴെ വരുന്ന കമൻ്റുകൾ പക്ഷേ ബിജെപിയെ അത്ര സുഖിപ്പിക്കുന്നതല്ല.
BJP’s X post mocking Rahul Gandhi as tube light














