പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയേക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്റെ കാലാവധി നവംബര്‍ മാസത്തില്‍ അവസാനിക്കും. ഈ സാഹചര്യത്തിലാണ് പ്രശാന്തിനെ അടുത്ത പ്രസിഡന്റായി പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച് സിപിഎമ്മില്‍ ചര്‍ച്ച നടക്കുന്നതായാണ് വിവരം.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രശാന്തിന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി എസ് പ്രശാന്ത് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനോട് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസില്‍ തനിക്കെതിരെ നീക്കം നടക്കുന്നുവെന്നാരോപിച്ച് പ്രശാന്ത് കോണ്‍ഗ്രസ് പാര്‍ട്ടി വിടുകയായിരുന്നു. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പ്രശാന്തിനെ പിന്നീട് കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു.

Also Read

More Stories from this section

family-dental
witywide