ജപ്പാനില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചനം ; സുനാമി മുന്നറിയിപ്പ് നല്‍കി

ടോക്കിയോ: ചൊവ്വാഴ്ച ജപ്പാനില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇസു ദ്വീപുകള്‍ക്ക് സമീപമാണ് ഭൂചനമുണ്ടായത്. ഇതേത്തുടര്‍ന്ന് പ്രാദേശിക കാലാവസ്ഥാ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇസു ദ്വീപുകളില്‍ രാവിലെ 8:30 നും (പ്രാദേശിക സമയം) ഒഗസവാര ദ്വീപുകളില്‍ 9:00 നും (പ്രാദേശിക സമയം) സുനാമി പ്രതീക്ഷിക്കാമെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.

അതേസമയം ഭൂകമ്പം കാര്യമായി അനുഭവപ്പെട്ടില്ലെന്ന് ദ്വീപ് നിവാസികള്‍ വ്യക്തമാക്കി. ജപ്പാനില്‍ ഓരോ വര്‍ഷവും വലുതും ചെറുതുമായി ഏകദേശം 1,500 ഭൂചലനങ്ങള്‍ അനുഭവപ്പെടാറുണ്ട്.