ഇന്ന് നിര്‍ണായകം, കാലാവസ്ഥ അനുകൂലം; തിരച്ചിലിന് നാവികസേനയും, പ്രതീക്ഷയോടെ കുടുംബം

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ ഇന്നും തിരച്ചില്‍ നടത്തും. രാവിലെ എട്ടോടെ തിരച്ചില്‍ പുനരാരംഭിച്ചേക്കും.

മാത്രമല്ല, അര്‍ജുനായുള്ള തിരച്ചിലില്‍ ഇന്ന് നാവികസേന പങ്കെടുക്കുമെന്ന് അറിയിപ്പുണ്ട്. കരസേനയുടെ ചെറു ഹെലികോപ്റ്റര്‍ തെരച്ചിലിന് സഹായം നല്‍കും. നാവികസേനാംഗങ്ങള്‍ക്ക് സഹായവുമായിട്ടായിരിക്കും കരസേനയുടെ ചെറു ഹെലികോപ്റ്റര്‍ എത്തുക. പുഴയിലെ തെരച്ചില്‍ ദൗത്യത്തിന് നിലവില്‍ കരസേനയെ നിയോഗിച്ചിട്ടില്ല.

തെളിഞ്ഞ കാലാവസ്ഥയില്‍ വെയിലുള്ള സമയത്ത് തിരച്ചിലിന് ഇറങ്ങാനായാല്‍ ഗുണകരമാകുമെന്ന് മാല്‍പെ ഇന്നലെ പറഞ്ഞിരുന്നു. ഗംഗാവാലിയുടെ അടിയൊഴുക്ക് കുറഞ്ഞെന്നും തിരച്ചില്‍ എളുപ്പമാകുന്നുണ്ടെന്നും മാല്‍പെ വ്യക്തമാക്കി. ഇന്നലെ നടത്തിയ തിരച്ചിലില്‍ ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കി കണ്ടെത്തിയിരുന്നു. ഇത് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന ലോറിയുടേത് തന്നെയാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.

തിരച്ചില്‍ ഇന്ന് ഊര്‍ജ്ജസ്വലമാകുന്നതോടെ അര്‍ജുന്റെ കുടുംബവും പ്രതീക്ഷയിലാണ്. ഇന്ന് നിര്‍ണ്ണായകമായ കണ്ടെത്തലുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

More Stories from this section

family-dental
witywide