അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ലെന്നു അമ്മ സംഘടന പിരിച്ചുവിടണമന്നും സിപിഐഎം മുൻ നേതാവും അമ്പലപ്പുഴ എംഎൽഎയുമായ ജി സുധാകരൻ. അമ്മ സംഘടന മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇറങ്ങണം. സിനിമ മേഖലയിൽ മോശം ഗ്രൂപ്പിസം നടക്കുന്നു. സംഘടനയെ കുറിച്ച് സാധാരണക്കാർക്ക് ഒന്നുമറിയില്ല. നാട്ടുകാർക്ക് അതിനോട് താത്പര്യവുമില്ലെന്നും പ്രശ്നങ്ങളൊക്കെ നിങ്ങളുടെ സ്വന്തം കാര്യമെന്നുംപൊതുവേദിയിൽ ജി സുധാകരൻ വ്യക്തമാക്കി.
മുമ്പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. എം വി ഗോവിന്ദൻ വകതിരിവ് കാണിക്കണമെന്ന് പറഞ്ഞ സുധാകരൻ, ഗോവിന്ദന്‍റെ വ്യക്തിപരമായ യോഗ്യതകളെ ചോദ്യം ചെയ്യുകയും ചെയ്തു. എം വി ജയരാജൻ പാർട്ടി വിട്ടവരെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും മറ്റ് രണ്ടുപേരുടെ പേരാണ് പറഞ്ഞതെന്നും സുധാകരൻ പ്രതികരിച്ചിരുന്നു. മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്നാൽ എങ്ങനെയാണ് വർഗ്ഗവഞ്ചകനാവുകയെന്ന് ചോദിച്ച അദ്ദേഹം, എം വി ഗോവിന്ദനാണ് യഥാർത്ഥ വർഗ്ഗവഞ്ചകനെന്നും ആരോപിച്ചു. പാർട്ടി നശിക്കട്ടെ എന്ന ചിന്തയാണ് എംവി ഗോവിന്ദനെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.
G. Sudhakaran calls for the dissolution of AMMA; society has no need for the AMMA organization.















