പിഎസ്‍സി പരീക്ഷ; ആസൂത്രണ ബോർഡിലെ വിവാദ നിയമന പരീക്ഷ രേഖകൾ പുറത്തുവിടാൻ ഉത്തരവിട്ട് വിവരാകാശ കമ്മീഷൻ

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പരീക്ഷ രേഖകൾ പുറത്ത് വിടാൻ ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ. പരീക്ഷ എഴുതിയ എല്ലാവരുടേയും മാർക്ക് പട്ടികയും പരീക്ഷ പേപ്പറിന്‍റെ പകർപ്പും നൽകണം. 7 ദിവസത്തിനകം അപേക്ഷ നൽകിയവർക്ക് എല്ലാ രേഖകളും കൈമാറണമെന്നും ഉത്തരക്കടലാസും അഭിമുഖത്തിന് നൽകിയ മാർക്കിന്‍റെയും വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് നൽകണമെന്നുമാണ് ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം, വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന രേഖകളാണ് പുറത്ത് വരാൻ പോകുന്നത്. പിഎസ് സിയുടെ എതിർപ്പ് മറികടന്നാണ് വിവരാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പരീക്ഷയിൽ കൂടുതൽ ക്രമക്കേട് ഉണ്ടോ എന്ന വിവരവും പുറത്ത് വരും. ചീഫ് ഇൻഡസ്ട്രി ആന്‍റ് ഇൻഫ്രാ സ്ട്രക്ചര്‍ പരീക്ഷയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. പരീക്ഷയുടെ 10 ഉത്തരങ്ങൾ പരിശോധിച്ചിട്ടില്ലയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

PSC Exam: Information Commission orders release of documents related to the controversial recruitment exam at the Planning Board.

More Stories from this section

family-dental
witywide