മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് യുവാവ് അറസ്റ്റില്‍

മുസഫര്‍നഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ചില വനിതാ രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് യുവാവിനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ ഹാജി റാവു ജംഷീദ് എന്ന യുവാവാണ് അറസ്റ്റിലായിട്ടുള്ളതെന്നും ഐപിസി, ഐടി ആക്ട് എന്നിവയുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് അഭിഷേക് പറഞ്ഞു.

പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഷാംലി ജില്ലയിലെ ഭവന്‍ പോലീസ് സ്റ്റേഷനിലെ പോലീസ് സംഘമാണ് അന്വേഷണം നടത്തി അറസ്റ്റിലേക്ക് നീങ്ങിയത്.

Also Read

More Stories from this section

family-dental
witywide