നെവാഡ പ്രൈമറിയിൽ ജോ ബൈഡന് അനായാസ ജയം; മത്സരം മുറുകുന്നു

നെവാഡ: ചൊവ്വാഴ്ച നടന്ന നെവാഡയിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ, സംസ്ഥാനത്തെ തൻ്റെ ഏക പ്രമുഖ എതിരാളിയായ എഴുത്തുകാരി മരിയാനെ വില്യംസണിനെതിരെ പ്രസിഡൻ്റ് ജോ ബൈഡൻ അനായാസ വിജയം നേടി. അനൗദ്യോഗിക കണക്കുകൾ അനുസരിച്ചു അദ്ദേഹം 89.8% വോട്ട് നേടി: 79,403 വോട്ട്.

പാർട്ടിയുടെ നാമനിർദ്ദേശത്തിനായി മത്സരിക്കുന്ന മറ്റൊരു ഡെമോക്രാറ്റായ ഡീൻ ഫിലിപ്സ് നെവാഡയിലെ മത്സരത്തിൽ പങ്കെടുത്തില്ല. ഇപ്പോൾ നെവാഡ, ന്യൂ ഹാംഷെയർ, സൗത്ത് കരോലിന എന്നിവടങ്ങളിൽ വിജയിച്ച ബൈഡൻ നാമനിർദ്ദേശ മത്സരത്തിൽ വിജയിക്കുമെന്ന് ഉറപ്പാണ്.

ബൈഡന്റെ പ്രായവും പ്രശസ്തിയും ഉയർത്തിക്കാട്ടിയാണ് അദ്ദേഹത്തിന്റെ എതിരാളികൾ, ബൈഡൻ മത്സരത്തിൽ നിന്ന് മാറി നിൽക്കുകയും മറ്റൊരു സ്ഥാനാർത്ഥിയെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുകയും വേണം എന്ന് പ്രരിപ്പിച്ചത്. എന്നാൽ ബദൽ സ്ഥാനാർത്ഥിയാകാൻ വോട്ടർമാർ പ്രചാരണവേളയിൽ ഫിലിപ്സിനെയോ വില്യംസിനെയോ പിന്തുണച്ചില്ല.

2020യിൽ നടന്ന പ്രൈമറിയിൽ എതിർ സ്ഥാനാർത്ഥിയെക്കാൾ 3% ഇൽ കുറവ് വോട്ട് കൂടുതൽ നേടിയാണ് ബൈഡൻ ജയിച്ചത്. 2008 നു ശേഷം ഡെമോക്രറ്റിക് ആയി ആണ് നെവാഡ സംസ്ഥാനം അറിയപ്പെടുന്നത്. ഡിസംബറിൽ ബൈഡൻ നെവാഡ സന്ദർശിക്കുകയും എട്ടു ബില്യൻ ഡോളറിന്‍റെ ദേശവ്യാപകമായി നടത്തുന്ന റെയിൽ പ്രോജക്ടുകളുടെ കൂടുതൽ പ്രയോജനം നെവാഡക്ക്‌ ലഭിക്കുമെന്ന് പറയുകയും ചെയ്തു. ഇതെല്ലാം ബൈഡനു അനുകൂലമായ മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide