പഞ്ചസാര കൂടുതൽ , ബോൺവിറ്റ ഹെൽത്ത് ഡ്രിങ്ക് അല്ലെന്ന് കേന്ദ്രസർക്കാർ

ബോൺവിറ്റയെ ‘ഹെൽത്ത് ഡ്രിങ്ക്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. ബോൺവിറ്റയുൾപ്പെടെയുള്ള പാനീയങ്ങൾ ഈ വിഭാഗത്തിൽ നിന്ന് പിൻവലിക്കണമെന്ന് കേന്ദ്ര വ്യവസായ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു

നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) 2005ൽ രൂപീകരിച്ച സമിതി നടത്തിയ അന്വേഷണത്തിൽ ‘ഹെൽത്ത് ഡ്രിങ്ക്’ എന്നൊരു വിഭാഗമില്ലെന്നും, അങ്ങനെ അവകാശപ്പെട്ടുകൊണ്ട് പാനീയങ്ങൾ വിൽക്കുന്നത് നിയമപരമല്ലെന്നും കണ്ടെത്തിയതായി ഏപ്രിൽ പത്തിന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.

രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളിൽ ‘ഹെൽത്ത് ഡ്രിങ്ക്’ എന്നൊരു വിഭാഗം ഇല്ലാത്തതിനാൽ ആ പേരിൽ ഒരുൽപ്പനം വിൽക്കുന്നത് നിയമവിരുദ്ധമാണ്. പാൽ ഉയോഗിച്ചുണ്ടാക്കുന്ന പാനീയങ്ങളെ ‘ഹെൽത്ത് ഡ്രിങ്ക്’ എന്ന് വിളിക്കുന്നതിനെതിരെ ഈ മാസം തന്നെ എഫ്എസ്എസ്എഐ രംഗത്തുവന്നിട്ടിരുന്നു.

ബോൺവിറ്റയിൽ പഞ്ചസാരയുടെ അളവ് അനുവദിനീയമായതിലും അധികാമാണെന്ന വിവരം ആദ്യം പുറത്തുവിടുന്നത് ഒരു യൂട്യൂബറാണ്. അതുമാത്രമല്ല നിറം നൽകാൻ ഉപയോഗിക്കുന്നതുൾപ്പെടെ ശരീരത്തിന് ഹാനികരമായ നിരവധി രാസവസ്തുക്കളുടെ സാന്നിധ്യവും ബോൺവിറ്റയിലുണ്ടെന്ന് യൂട്യൂബർ പറഞ്ഞിരുന്നു. ആ വീഡിയോ പുറത്ത് വന്നതിനു ശേഷമാണ് അധികൃതർ ഇത് പരിശോധിച്ചത്.

Bournvita No more a Health Drink