‘2014ല്‍ പ്രതീക്ഷയോടെ, 2019ല്‍ വിശ്വാസത്തോടെ, 2024ല്‍ ഉറപ്പുമായും എത്തി’: മോദി

ന്യൂഡല്‍ഹി: മൂന്നാം തവണയും അധികാരത്തിലേറുമെന്ന ആത്മവിശ്വാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവയ്ക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചാരണങ്ങളിലെല്ലാം ഈ ആത്മവിശ്വാസം ഒട്ടും ചോരാതെയാണ് മോദിയെ കാണാനാകുക.

2014ല്‍ പ്രതീക്ഷയോടെയും 2019ല്‍ വിശ്വാസത്തോടെയും 2024ല്‍ ഉറപ്പുമായാണ് താന്‍ ജനങ്ങളിലേക്കെത്തിയതെന്നാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. അസമിലെ നല്‍ബാരിയിലെ ബോര്‍കുര ഗ്രൗണ്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിവേചനമില്ലാതെ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ നല്‍കുമെന്നും 70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നല്‍കുമെന്നും പ്രകടന പത്രിക വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കാനും മോദി മറന്നില്ല. മൂന്ന് നിയോജക മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്താനായിരുന്നു പ്രധാനമന്ത്രി മോദി എത്തിയത്.

More Stories from this section

family-dental
witywide