ഭര്‍തൃവീട്ടില്‍ അനുഭവിച്ചത് ക്രൂര പീഡനം; ബാങ്ക് ജീവനക്കാരിയുടെ മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്

കണ്ണൂര്‍: ഭര്‍തൃവീട്ടിലെ പീഡനം മൂലം ബാങ്ക് ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭര്‍തൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് മരിക്കുന്നതിനു മുന്‍പ് ദിവ്യ സുഹൃത്തിനോട് സംസാരിച്ചിരുന്നു. ഈ വാട്ട്‌സാപ്പ് ചാറ്റാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സുഹൃത്തായ അപര്‍ണയോട് സംസാരിച്ച വാട്സ്ആപ്പ് ചാറ്റിലാണ് ദിവ്യ താന്‍ അനുഭവിച്ച പ്രശ്‌നങ്ങളെകുറിച്ച് തുറന്ന് സംസാരിക്കുന്നത്.

‘ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് നിരവധി തവണ ക്രൂരമായി പീഡിപ്പിച്ചു. മാനസിക രോഗിയാക്കി ചിത്രീകരിച്ച് നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചു. ഭര്‍തൃമാതാവ് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ മകനെ തെറി വിളിച്ചിരുന്നുവെന്നും ചാറ്റിലുണ്ട്. ദിവ്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണെന്ന് സുഹൃത്ത് ഡോ. അപര്‍ണ പറഞ്ഞു.

ദിവ്യയുടെ മരണം സംബന്ധിച്ച് പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ വൈകുന്നുവെന്ന് കുടുംബം ആരോപിച്ചു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും ദിവ്യയുടെ അച്ഛന്റെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. അമ്മയെ നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചത് കണ്ടു എന്ന് ദിവ്യയുടെ മകന്‍ നേരത്തേ മൊഴി നല്‍കിയിരുന്നു. അതിലും പൊലീസ് അന്വേഷണം തുടങ്ങിയില്ല.